കുടിവെള്ള വിതരണ പദ്ധതി: പ്രൊപ്പോസൽ ക്ഷണിച്ചു
ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കി വരുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷത്തേയ്ക്കുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ കേരള വാട്ടർ അതാറിറ്റി മുഖേന പ്രൈസ് സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ വിശദമായ ചെറുകിട പദ്ധതികളുടെ എസ്റ്റിമേറ്റുകൾ സഹിതം പ്രൊപ്പോസലുകൾ വകുപ്പിന് നേരിട്ട് സമർപ്പിക്കാം.
പദ്ധതി നടപ്പാക്കുന്ന പ്രദേശം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമാണെന്നു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ അധികാരികളുടെ സാക്ഷ്യപത്രം, പദ്ധതി നടപ്പാക്കുന്നതിന് സ്ഥലം ആവശ്യമാണെങ്കിൽ അവ കൈവശമുണ്ട് എന്ന സാക്ഷ്യപത്രവും പഞ്ചായത്ത് അധികാരികളുടെ രേഖകളും, കേരള വാട്ടർ അധികാരികളുടെ മേലൊപ്പോടുകൂടിയ വിശദമായ പ്രോജക്ട് റിപ്പോർട്ടും, ഫീസിബിലിറ്റി സർട്ടിഫിക്കറ്റും, സാങ്കേതിക അനുമതിയും, പദ്ധതി പൂർത്തിയായാൽ ഏറ്റെടുത്ത പദ്ധതി പരിപാലിച്ചുകൊള്ളാമെന്നുള്ള ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമ്മതപത്രം, സമർപ്പിക്കുന്ന പദ്ധതികൾ മറ്റ് പ്രൊപ്പോസലുകളിൽ ഒന്നും ഉൾപ്പെട്ടിട്ടില്ലാ എന്നുള്ള സാക്ഷ്യപത്രം എന്നീ രേഖകൾ വേണം.
പ്രൊപ്പോസലുകൾ ആവശ്യമായ എല്ലാ അനുബന്ധ രേഖകളും സഹിതം വകുപ്പിന് നേരിട്ടോ താഴെ പറയുന്ന വിലാസത്തിലോ ലഭ്യമാക്കണം.
വിലാസം: ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം- 695 033.
പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15, വൈകുന്നേരം 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524.
ഈ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരുമായി പങ്കിടുക
മറ്റ് സോഷ്യൽ മീഡിയകളിൽ പങ്കിടാനും സി എസ് സി വാണിമേല്‍ (THWAYYIB) – ഡിജിറ്റൽ സേവയുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യാനും ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാനും ഫേസ്ബുക്ക് പേജിൽ പിന്തുടരാനും മറക്കരുത്.
●▬▬▬▬▬▬▬▬▬▬▬▬▬●
DIGITAL SEVA CSC
Common Service Center Vanimal
E-mail: cscfinger@gmail.com
csc@kkd.org.in
Whatsapp & Call : +91 9048094809
Office: 0496 2931947
●▬▬▬▬▬▬▬▬▬▬▬▬▬●
ടെലിഗ്രാം ചാനൽ ലിങ്ക്
https://t.me/cscvanimel
വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/BthD3ufpB1BGCry9MIayhV
ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക്
https://t.me/cscvanimal
●▬▬▬▬▬▬▬▬▬▬▬▬▬●
More Stories
ഇന്ത്യൻ ആർമി എസ്എസ്സി ടെക് റിക്രൂട്ട്മെൻ്റ് 2024
ഹജ്ജ് 2025 അപേക്ഷ
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (BPL) മാറ്റുന്നതിനുള്ള അപേക്ഷ