C S C ഗ്രാമീൺ ഇ-സ്റ്റോര്‍
ഗ്രാമീണ തലത്തിൽ കേന്ദ്രീകരിച്ച് ഓൺലൈൻ ഓർഡറിംഗും ഡെലിവറിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഇ-കൊമേഴ്സ് സംരംഭമാണ് സിഎസ്സി ഗ്രാമീൺ ഇ-സ്റ്റോർ. ഇത് സിഎസ്സിയുടെ വില്ലേജ് ലെവൽ എന്റർപ്രണർമാര്‍ (വിഎൽഇ) വഴിയാണ് പൊതുജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നത്. COVID-19 പകർച്ചവ്യാധിയുടെ സമയത്ത് പൗരന്മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്.
ക്ലൗഡ് അധിഷ്ഠിത ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് സിഎസ്സി ഇ ഗ്രാമീണ്സ്റ്റോര്. പ്രാദേശിക തലത്തിലുള്ള പലചരക്ക് ഷോപ്പ്, കൃഷിക്കാർ, ചെറുകിട, ഇടത്തരം ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ എന്നിവയ്ക്ക് ഗ്രാമതലത്തിൽ പോലും ഡിജിറ്റൽ പരിഹാരങ്ങൾ നൽകാൻ സിഎസ്സി ഗ്രാമീൺ ഇ-സ്റ്റോർ സഹായിക്കുന്നു. സിഎസ്സി ഇസ്റ്റോർ ഗ്രാമീൺ ഇ-സ്റ്റോർ ആപ്പ്, ഗൂഗിൾ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ്. അത് ഉപഭോക്താക്കളുടെ ആവശ്യാനുസരണം അവരുടെ ഓര്‍ഡറുകള്‍ വീട്ടിലെത്തിക്കുന്നു. പഴവും പച്ചക്കറികളും തൊട്ട് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വരെ ഗ്രാമീണ്‍ ഇ സ്റ്റോറില്‍ ലഭ്യമാണ്. ഗ്രാമീണതലത്തിലെ കച്ചവടക്കാരില്‍നിന്നും സാധനങ്ങള്‍ ശേഖരിക്കുന്നതിനാല്‍ ഗുണനിലവാരവും ഫ്രഷ് നെസും ഉറപ്പുനല്‍കാന്‍ ഗ്രാമീണ്‍ ഇ സ്റ്റോറുകള്‍ക്ക് സാധിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.
C S C ഗ്രാമീൺ ഇ സ്റ്റോർ ഉപഭോക്തൃ അപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് മുകളിലെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
More Stories
ഇന്ത്യൻ ആർമി എസ്എസ്സി ടെക് റിക്രൂട്ട്മെൻ്റ് 2024
IBPS 2024 | 9995 ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം
IBPS ഒഴിവ് 2024 – 9995 ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം