സി എസ് സി വാണിമേൽ

പൊതു ജന സേവന കേന്ദ്രം

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് റിക്രൂട്ട്മെന്റ് 2022

കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് ബാഗ്ഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി മാനേജർ ഫിനാൻസ്, മാനേജർ റൂട്ട് ഡെവലപ്മെന്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലികൾ തിരിയുന്ന വ്യക്തികളാണെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ജൂൺ 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

Job Details 

  • ഓർഗനൈസേഷൻ : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് 
  • ജോലി തരം : കേന്ദ്ര സർക്കാർ 
  • വിജ്ഞാപന നമ്പർ : No.02/KIAL/Rect/2022-23
  • ആകെ ഒഴിവുകൾ : 26
  • ജോലിസ്ഥലം : കണ്ണൂർ
  • അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി : 2022 മെയ് 20
  • അവസാന തീയതി : 2022 ജൂൺ 7
  • ഔദ്യോഗിക വെബ്സൈറ്റ് : https://www.kannurairposrt.aero/

Vacancy Details

കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് വിവിധ തസ്തികകളിലായി ആകെ 26 ഒഴിവുകളിലേക്കാണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

  • ബാഗ്ഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവ്: 24
  • ഡെപ്യൂട്ടി മാനേജർ – ഫിനാൻസ്: 01
  • മാനേജർ – റൂട്ട് ഡെവലപ്മെന്റ്: 01

Age Limit Details

  • ബാഗ്ഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവ്: 35 വയസ്സ് വരെ 
  • ഡെപ്യൂട്ടി മാനേജർ – ഫിനാൻസ്: 45 വയസ്സ് വരെ
  • മാനേജർ – റൂട്ട് ഡെവലപ്മെന്റ്: 40 വയസ്സ് വരെ

പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് അഞ്ച് വയസ്സ് വരെ പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്

Educational Qualifications

1. ബാഗ്ഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ്

› ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഒപ്പം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ (BCAS) നിന്നുള്ള സ്ക്രീനർ സർട്ടിഫിക്കറ്റ്.

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

2. ഡെപ്യൂട്ടി മാനേജർ – ഫിനാൻസ്

› ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ അംഗമായിരിക്കണം

› പ്രശസ്തമായ എയർപോർട്ട്/ എയർലൈൻസ്/ പ്രശസ്തമായ കമ്പനികൾ/ പ്രശസ്തമായ സിഎ സ്ഥാപനങ്ങൾ എന്നിവയിൽ 5 വർഷത്തിലേറെ പരിചയം

3. മാനേജർ – റൂട്ട് ഡെവലപ്മെന്റ്

› ഏതെങ്കിലും വിഷയത്തിൽ ബിരുദം മൊത്തം ഫുൾടൈം റെഗുലർ എംബിഎ/ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ നിന്ന് മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടെ രണ്ട് വർഷത്തെ കാലാവധിയുള്ള പിജിഡിഎം

› കുറഞ്ഞത് എട്ട് വർഷത്തെ പരിചയം

Salary Details 

  • ബാഗ്ഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവ്: പ്രതിമാസം 31,000 രൂപ
  • ഡെപ്യൂട്ടി മാനേജർ – ഫിനാൻസ്: വിലപേശാവുന്നതാണ്
  • മാനേജർ – റൂട്ട് ഡെവലപ്മെന്റ്: വിലപേശാവുന്നതാണ്

Selection Procedure

  • ഇന്റർവ്യൂ/ എഴുത്ത് പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply?

  • യോഗ്യരായ ഉദ്യോഗാർഥികൾ www.kannurairport.aero/careers എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക
  • ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ രേഖപ്പെടുത്തണം. അപേക്ഷ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.
  • അപേക്ഷിക്കുന്ന സമയത്ത് അംഗീകൃത അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം
  • നിശ്ചിത യോഗ്യത നേടിയ ശേഷം ഉള്ള പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ
  • ഉദ്യോഗാർഥികൾക്ക് വ്യക്തിഗത ഈമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവർത്തനക്ഷമം ആയിരിക്കണം. എല്ലാ വിവരങ്ങളും ഈ-മെയിൽ മുഖേനയായിരിക്കും ലഭിക്കുക.
  • ഉദ്യോഗാർത്ഥി സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും
  • പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
അറിയിപ്പ്ഡൗൺലോഡ്Apply Nowഇവിടെ ക്ലിക്ക് ചെയ്യുകOfficial Websiteഇവിടെ ക്ലിക്ക് ചെയ്യുകകൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുകഇവിടെ ക്ലിക്ക് ചെയ്യുക
Notification Download
Apply Now Click Here
Official Website Click Here
കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക Click Here

അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും👇

ഈ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരുമായി പങ്കിടുക, മറ്റ് സോഷ്യൽ മീഡിയകളിൽ പങ്കിടാനും സി എസ് സി വാണിമേല്‍ (THWAYYIB) – ഡിജിറ്റൽ സേവയുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യാനും ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാനും ഫേസ്ബുക്ക് പേജിൽ പിന്തുടരാനും മറക്കരുത്.

●▬▬▬▬▬▬▬▬▬▬▬▬▬●
CSC VANIMEL – DIGITAL SEVA
ആധാർ തിരുത്തൽ കേന്ദ്രം &
പൊതുജന സേവന കേന്ദ്രം
E-mail: cscfinger@gmail.com
Contact : +91 90 4809 4809
●▬▬▬▬▬▬▬▬▬▬▬▬▬●

ടെലിഗ്രാം ലിങ്ക്
https://t.me/cscvanimel

വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/BthD3ufpB1BGCry9MIayhV
●▬▬▬▬▬▬▬▬▬▬▬▬▬●

You cannot copy content of this page